അംഗുളോ രക്ഷയ്ക്ക് എത്തി, എഫ് സി ഗോവ ഇഞ്ച്വറി ടൈമിൽ ജംഷദ്പൂരിനെ വീഴ്ത്തി

Newsroom

ഐ എസ് എല്ലിൽ എഫ് സി ഗോവ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ജംഷദ്പൂരിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളിടെ എഫ് സി ഗോവ നേടിയത്. ഒരു ഗോളിന് പിറകിൽ പോയിരുന്ന എഫ് സി ഗോവയെ ഇരട്ട ഗോളുകളുമായി ആണ് രക്ഷിച്ചത്‌. ആദ്യ പകുതിയിൽ സ്റ്റീഫൻ ഇസെയാണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. മൊൺറോയ് എടുത്ത് ഫ്രീകിക്ക് നിന്നായിരുന്നു ഇസെയുടെ ഗോൾ.

രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ ആണ് ഒരു സോഫ്റ്റ് പെനാൾട്ടി ഗോവയ്ക്ക് ലഭിച്ചത്. അവരുടെ സ്ട്രൈക്കർ അംഗുളോ അത് രെഹ്നേഷിനെ വേറെ ദിശയിലേക്ക് അയച്ച് ലക്ഷ്യം കണ്ടു. 69ആം മിനുട്ടിൽ ഒരു മനോഹര ഫ്രീകിക്കിലൂടെ വാൽസ്കിസ് ജംഷദ്പൂരിന് ലീഡ് തിരികെ നൽകുന്നതിന് അടുത്ത് എത്തി എങ്കിലും ക്രോസ് ബാറിൽ തട്ടി പന്ത് മടങ്ങി. പിന്നാലെ ജംഷദ്പൂരിന്റെ അലക്സാണ്ടറിന്റെ ഷോട്ടും ബാറിൽ തട്ടി മടങ്ങി.

ഇതിനു ശേഷം ഇഞ്ച്വറി ടൈമിൽ ആയിരുന്നു അംഗുളോയുടെ വിജയ ഗോൾ. എ ഡു ബേഡിയ എടുത്ത കോർണറിൽ നിന്നായിരുന്നു 94ആം മിനുട്ടിൽ അംഗുളോ ഗോൾ കണ്ടെത്തിയത്. ഈ വിജയത്തോടെ 11 പോയിന്റുമായി ഗോവ അഞ്ചാമതും 10 പോയിന്റുമായി ജംഷദ്പൂർ ആറാമതും നിൽക്കുകയാണ്‌.