ഫോമിലായി റിഷഭ് പന്തും മായങ്ക് അഗർവാളും, സന്നാഹ മത്സരം സമനിലയിൽ

Photo: Twitter/@BCCI
- Advertisement -

ന്യൂസിലാൻഡിനെതിരായ ഒന്നാം സന്നാഹ മത്സരം സമനിലയിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 252 എടുത്തു നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി 81 റൺസ് എടുത്ത മായങ്ക് അഗർവാളും വെറും 65 പന്തിൽ 70 റൺസ് എടുത്ത റിഷഭ് പന്തുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ 7 റൺസിന് പുറത്തായ റിഷഭ് പന്തിന് ആശ്വാസം നൽകുന്നതാണ് രണ്ടാം ഇന്നിങ്സിലെ പ്രകടനം. ആദ്യ ഇന്നിങ്സിൽ മായങ്ക് അഗർവാൾ വെറും 1 റണ്ണിനാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 39 റൺസും ശുഭ്മൻ ഗിൽ 8 റൺസ് എടുത്തും പുറത്തായി. 30 റൺസ് എടുത്ത് വൃദ്ധിമാൻ സാഹയും 16 റൺസ് എടുത്ത അശ്വിനും പുറത്താവാതെ നിന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ 263 റൺസിന് മറുപടിയായി ബാറ്റിങ്ങിന് 235 റൺസിന് ഓൾ ഔട്ട് ആയിരുന്നു.

Advertisement