ലോകകപ്പ് പ്രാധാന്യമേറിയത്, എന്നാൽ ബുംറയുടെ കരിയര്‍ അതിലും വലുത് – രോഹിത് ശര്‍മ്മ

ഇന്ത്യ ജസ്പ്രീത് ബുംറയെ ലോകകപ്പിന് കളിപ്പിക്കുന്നതിനെക്കുറിച്ച് ഏറെ വിദഗ്ധരോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ അത് അപകടരമായ തീരുമാനം ആയിരിക്കുമെന്നാണ് അവര്‍ എല്ലാം പറഞ്ഞതെന്നും വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ.

ലോകകപ്പ് വലിയ പ്രാധാന്യമുള്ള ടൂര്‍ണ്ണമെന്റാണ് എന്നാൽ ബുംറയുടെ കരിയര്‍ അതിലും വലുതാണെന്നത് മറക്കരുതെന്നും രോഹിത് കൂട്ടിചേര്‍ത്തു. താരത്തിന് വെറും 27-28 വയസ്സ് മാത്രമാണ് ആയിട്ടുള്ളതെന്നും ഇനിയും ഒട്ടേറെ ക്രിക്കറ്റ് താരത്തിന് അവശേഷിക്കുന്നുണ്ടെന്നും രോഹിത് ശര്‍മ്മ സൂചിപ്പിച്ചു.

രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ മുഹമ്മദ് ഷമിയെയാണ് ഇന്ത്യ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.