ഐ പി എല്ലിനായി ധോണി ഒരുങ്ങുന്നു, പരിശീലനം ആരംഭിച്ചു

Newsroom

Picsart 22 10 15 11 57 31 214
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസൺ ഐ പി എല്ലിനായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഒരുക്കം തുടങ്ങി. ഐ പി എൽ ഒഴികെ ബാക്കി എല്ലാ ക്രിക്കറ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നലെ മുതൽ ജാർഖണ്ഡിൽ തന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള പരിശ്രമം ആരംഭിച്ചു. ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആണ് ധോണി പരിശീലനം നടത്തുന്നത്.

അടുത്ത ഐ പി എൽ സീസൺ തുടങ്ങാൻ ഇനി 6 മാസത്തിലെ താഴെ മാത്രമെ ഉള്ളൂ. ചെന്നൈ സൂപ്പർ കിംഗ്സിനെ തിരികെ ഫോമിൽ എത്തിക്കാൻ ശ്രമിക്കുന്ന ധോണി താനും മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ഐ പി എല്ലിൽ സൂപ്പർ കിങ്സിനായി 33 ശരാശരിയിൽ 232 റൺസ് ധോണി എടുത്തിരുന്നു‌.