ടെസ്റ്റ് ക്രിക്കറ്റ് സജീവമായി നിര്‍ത്തേണ്ടത് കോഹ്‍ലിയെ പോലുള്ള താരങ്ങളുടെ കടമ

- Advertisement -

ടെസ്റ്റ് ക്രിക്കറ്റിന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് വിരാട് കോഹ‍‍ലിയെ പോലെയുള്ള താരങ്ങളുടെ കടമയാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭീഷണിയില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിനെ രക്ഷിക്കുവാന്‍ കെല്പുള്ള ടീമുകളെന്നും ബോര്‍ഡര്‍ വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കിയതില്‍ ജസ്റ്റിന്‍ ലാംഗറിന് വലിയ ക്രെഡിറ്റാണുള്ളതെന്നും ബോര്‍ഡര്‍ സൂചിപ്പിച്ചു. ഓസ്ട്രേലിയന്‍ ടീമിനെ വീണ്ടും വിജയ വഴിയിലേക്ക് എത്തിച്ചത് ലാംഗര്‍ ആണ്, അത് വളരെ ക്ലാസോടു കൂടിയാക്കി എന്നതും ലാംഗറുടെ വിജയമാണ്, എന്ത് വില കൊടുത്തും വിജയം എന്ന നിലയില്‍ നിന്ന് ടീമിനെ മാറ്റിയെടുത്തതിന്റെ ക്രെഡിറ്റ് ലാംഗര്‍ക്കുള്ളതാണെന്ന് ബോര്‍ഡര്‍ പറഞ്ഞു.

Advertisement