പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ താരം – പീറ്റർ നെവിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

13 വര്‍ഷത്തെ പ്രൊഫഷണൽ കരിയറിന് വിരാമം കുറിച്ച് ഓസ്ട്രേലിയന്‍ താരം പീറ്റ‍ർ നെവിൽ. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റിലും ടി20യിലും കളിച്ചിട്ടുള്ളയാളാണ് നെവിൽ. 2021/22 ഷെഫീൽഡ് ഷീൽഡ് ആവും തന്റെ അവസാന ടൂ‍ർണ്ണമെന്റ് എന്ന് താരം വ്യക്തമാക്കി.

17 ടെസ്റ്റിലും 9 ടി20 മത്സരത്തിലും താരം ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2015ൽ ലോര്‍ഡ്സിൽ ആഷസ് പരമ്പരയ്ക്കിടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.