വളരെ അധികം ആത്മവിശ്വാസമുള്ള താരമാണ് ബദോനി – എവിന്‍ ലൂയിസ്

ചെറുതെങ്കിലും ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ വിജയത്തിൽ നിര്‍ണ്ണായക പങ്കാണ് ആയുഷ് ബദോനി വഹിച്ചത്. 9 പന്തിൽ 19 റൺസ് നേടിയ താരം ക്രീസിലെത്തുമ്പോള്‍ 40 റൺസായിരുന്നു ചുരുക്കം പന്തുകളിൽ ലക്നൗ നേടേണ്ടിയിരുന്നത്.

മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്ന എവിന്‍ ലൂയിസിന് മികച്ച പിന്തുണയുമായി ആയുഷ് ബാറ്റ് വീശിയപ്പോള്‍ ചെന്നൈയുടെ മോഹങ്ങള്‍ക്ക് മേൽ ഈ കൂട്ടുകെട്ട് പെയ്തിറങ്ങുകയായിരുന്നു.

വളരെ ആത്മവിശ്വാസമുള്ള താരമാണ് ബദോനി എന്നാണ് ലൂയിസ് മത്സരം ശേഷം പറഞ്ഞത്. താന്‍ നെറ്റ്സിൽ വളരെ അധികം അടുത്ത് ബദോനിയുമായി ചെലവഴിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ തനിക്ക് അത് വ്യക്തമാണെന്നും ലൂയിസ് പറഞ്ഞു.

ആദ്യ മത്സരത്തിൽ ദീപക് ഹൂഡയ്ക്കൊപ്പം ക്രീസിൽ പൊരുതി നിന്ന ഇന്നിംഗ്സ് യുവ താരം പുറത്തെടുത്തിരുന്നു.