“ഗെയ്ൽ ഹീറോയാടാ ഹീറോ” – ഗെയ്‌ലിനെ വാനോളം പുകഴ്ത്തി ഡാരെൻ ബ്രാവോ

വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്‌ലിനെ വാനോളം പുകഴ്ത്തി സഹതാരം ഡാരെൻ ബ്രാവോ. ക്രിസ് ഗെയ്‌ലിനെ ഹീറോ എന്നാണ് ബ്രാവോ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്നും വിരമിക്കാനിരിക്കുകയാണ് ക്രിസ് ഗെയ്ൽ.

“വളർന്നു വരുന്ന യുവതാരങ്ങൾക്ക് ഒരു ഹീറോ ആയി കാണാൻ കഴിയുന്ന കളിക്കാരനാണ് ഗെയ്ൽ, വെറും ഹീറോ മാത്രമല്ല ഇതിഹാസം ആണ് അദ്ദേഹം. ഗെയ്‌ലിന്റെ വര്ഷങ്ങളുടെ എക്സ്പീരിയൻസ് ഡ്രസിങ് റൂമിൽ വലിയ പ്രഭാവമാണ് ഉണ്ടാക്കുന്നത്. കളിക്കാരുടെ എല്ലാം മുഖത്തു ചിരി വരുത്താൻ അദ്ദേഹത്തിന് കഴിയും” ബ്രാവോ പറഞ്ഞു.

നിലവിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമാണ് ഗെയ്ൽ. കഴിഞ്ഞ ലോകകപ്പിൽ ആണ് സിംബാബ്‌വെക്കെതിരെ ഏകദിനത്തിലെ തന്റെ ഉയർന്ന സ്‌കോർ ആയ 215 ഗെയ്ൽ നേടിയത്. ബൗളിങ്ങിലും മികവ് പുലർത്തുന്ന ഗെയ്ൽ ഇതുവരെ 165 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Previous articleസോൾഷ്യാറിനു വേണ്ടി എവിടെയും കളിയ്ക്കാൻ തയ്യാറെന്ന് ലുകാകു
Next articleആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പിംഗിനും തയ്യാര്‍