ആരാധകരോടും ബോര്‍ഡിനോടും ആരാധകരോടും ഉമര്‍ അക്മൽ മാപ്പ് പറയുന്ന വീഡിയോ പങ്കുവെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് കൃത്യ സമയത്ത് അധികാരികളെ അറിയിക്കാത്തതിന് താന്‍ മാപ്പ് പറയുകയാണെന്ന് പറഞ്ഞ് ഉമര്‍ അക്മൽ. തന്റെ കുടുംബത്തോടും പാക്കിസ്ഥാന്‍ ബോര്‍ഡിനോടും ക്രിക്കറ്റ് ആരാധകരോടും താന്‍ മാപ്പ് പറയുകയാണെന്ന് മൂന്ന് വര്‍ഷത്തെ വിലക്ക് നേരിടുന്ന താരം പറഞ്ഞു.

പാക്കിസ്ഥാന്‍ ബോര്‍ഡ് ആണ് താരത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഏപ്രിൽ 2020ന് ആണ് താരത്തിന് മൂന്ന് വര്‍ഷത്തെ വിലക്ക് ചുമത്തിയത്. തന്റെ സഹതാരങ്ങളോടും താരം ഇത്തരത്തിലുള്ള സമീപനങ്ങളെക്കുറിച്ച് അധികാരികളെ അറിയിക്കണമെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ക്രിക്കറ്റ് കളിക്കാനാകാത്ത സമയം വളരെ കടുപ്പമേറിയതാണെന്നും അത് തന്നെ വളരെ അധികം വിഷമസ്ഥിതിയിലാക്കിയിട്ടുണ്ടെന്നും ഉമര്‍ അക്മൽ വീഡിയയോയിൽ പറയുന്നു.