കേന്ദ്ര കരാറുകള്‍ വെറും 19 താരങ്ങള്‍ക്ക് മാത്രം നല്‍കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

- Advertisement -

കഴിഞ്ഞ തവണ അപേക്ഷിച്ച് 33 താരങ്ങളില്‍ നിന്ന് വെറും 19 താരങ്ങളിലേക്ക് കേന്ദ്ര കരാര്‍ വെട്ടിച്ചുരുക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. എ, ബി, സി വിഭാഗത്തിലായി ഇത്തവണ 19 താരങ്ങള്‍ക്ക് മാത്രമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ എന്നിവര്‍ക്കാണ് എ വിഭാഗം കരാര്‍ നല്‍കിയിരിക്കുന്നത്.

വിഭാഗം എ: ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, യസീര്‍ ഷാ

വിഭാഗം ബി: അസാദ് ഷഫീക്ക്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, ഇമാം-ഉള്‍-ഹക്ക്, മുഹമ്മദ് അബ്ബാസ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ്

വിഭാഗം 3: ആബിദ് അലി, ഹസന്‍ അലി, ഫകര്‍ സമന്‍, ഇമാദ് വസീം, മുഹമ്മദ് അമീര്‍, മുഹമ്മദ് റിസ്വാന്‍, ഷാന്‍ മക്സൂദ്, ഉസ്മാന്‍ ഷിന്‍വാരി

Advertisement