സ്പെയിനിനോട് തോറ്റ് കോടിഫ് കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

- Advertisement -

സ്പെയിനിൽ വെച്ച് നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് നിരാശ. നിർണായകമായ അവസാന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇന്നലെ സ്പെയിൻ അണ്ടർ 19 ടീമിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്നലെ വിജയിച്ചിരുന്നു എങ്കിൽ ഇന്ത്യ ഫൈനലിൽ എത്തുമായിരുന്നു.

നാലു മത്സരങ്ങൾ കളിച്ച ഇന്ത്യ ബൊളീവിയയെയും മൗറീഷ്യാനെയെയും പരാജയപ്പെടുത്തിയപ്പോൾ ബാക്കി രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു. നാലു മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടാൻ ആയത് മാത്രമാണ് ഇന്ത്യക്ക് ആശ്വാസമായി ഉള്ളത്. ഫൈനലിൽ വിയ്യാറയലും സ്പെയിനും ആണ് ഏറ്റുമുട്ടുക.

Advertisement