വീണ്ടും പണി മേടിച്ച് ഷെഹ്സാദ്, ബോര്‍ഡിന്റെ വക കാരണം കാണിക്കല്‍ നോട്ടീസ്

നവംബര്‍ 11 വരെ വിലക്ക് നേരിടുന്ന പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനു വീണ്ടും ബോര്‍ഡില്‍ നിന്ന് പണി. താരത്തിനോട് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. തന്റെ ട്വിറ്ററിലും ഫേസ്ബുക്കിലും താന്‍ മുസ്ലീം ജിംഖാനയ്ക്കായി കഴിഞ്ഞ 12 ദിവസത്തിനിടെ 7 മത്സരങ്ങള്‍ കളിച്ചുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഒക്ടോബര്‍ 25നുള്ളില്‍ ഇതിന്മേലൊരു മറുപടി നല്‍കാനാണ് താരത്തിനോട് ബോര്‍ഡിന്റെ ആവശ്യം. വിലക്കിലുള്ളപ്പോള്‍ ക്രിക്കറ്റ് കളിച്ചുവെന്നതിനെതിരയാണ് നടപടി. ഒരു തരത്തിലുമുള്ള ക്രിക്കറ്റ് കളിക്കരുതെന്നാണ് താരത്തിനുള്ള വിലക്ക്.

Previous articleമാർസലീനോ ആദ്യ ഇലവനിൽ ഇല്ല, മഹാ ഡെർബി ലൈനപ്പ് അറിയാം
Next articleനാബി കേറ്റ നാളെ കളിക്കില്ല എന്ന് ക്ലോപ്പ്, സലായും മാനെയും വാൻ ഡൈകും ഉറപ്പില്ല