ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കും സാമ്പത്തിക മെച്ചമുണ്ടാകുന്നതിനായി കരാര്‍ വ്യവസ്ഥകള്‍ മാറ്റൊനൊരുങ്ങി പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് സാമ്പത്തിക മെച്ചമുണ്ടാകുന്നതിന് വേണ്ടി കേന്ദ്ര കരാറില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലഭിയ്ക്കുന്ന വിവരം പ്രകാരം ടെസ്റ്റ് മത്സരത്തിന്റെ ഒരു ദിവസം തന്നെ എ വിഭാഗം കളിക്കാര്‍ക്ക് 1മില്യണ്‍ രൂപയോളം കിട്ടുന്ന തരത്തിലാണ് പുതിയ കരാര്‍ വ്യവസ്ഥയെന്നാണ്.

അടുത്തിടെയാണ് പാക് താരങ്ങളായ വഹാബ് റിയാസും മുഹമ്മദ് അമീറും തങ്ങളുടെ ടെസ്റ്റ് കരിയറുകള്‍ക്ക് വിരാമമിട്ടത്. ഇത് ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പായിരുന്നതിനാല്‍ പാക്കിസ്ഥാന്‍ യുവ പേസ് നിരയുമായി ഓസ്ട്രേലിയയില്‍ ചെന്ന് തിരിച്ചടിയുമായി തിരികെ വരേണ്ടി വരികയായിരുന്നു.

മറ്റു താരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കാതിരിക്കുവാനാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് പുതിയ നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് കൂടാതെ കോവിഡ് സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ഫീസും ബോണ്‍സും നല്‍കുവാനും പാക്കിസ്ഥാന്‍ ബോര്‍ഡ് ഒരുങ്ങുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷത്തെ കരാര്‍ ഈ വരുന്ന ജൂണിലാണ് അവസാനിക്കാനിരിക്കുന്നത്. മൂന്ന് താരങ്ങള്‍ക്കാണ് എ വിഭാഗത്തില്‍ ഇടം കിട്ടിയത്. ബാബര്‍ അസം, യസീര്‍ ഷാ, സര്‍ഫ്രാസ് അഹമ്മദ് എന്നിവരായിരുന്നു ഈ മൂന്ന് പേര്‍. ഇതില്‍ സര്‍ഫ്രാസിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് അറിയുന്നത്.