“തന്നെ ഒലെ ഇത്ര വിശ്വസിക്കും എന്ന് കരുതിയില്ല” – ജെയിംസ്

- Advertisement -

തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ആദ്യ സീസണിൽ ഒലെ തനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ് എന്ന് ഡാനിയ ജെയിംസ്. ഒലെ തന്നെ സീസൺ തുടക്കത്തിൽ തന്നെ ഇത്ര വിശ്വസിക്കും എന്ന് കരുതിയില്ല എന്ന് ജെയിംസ് പറഞ്ഞു. ചാമ്പ്യൻഷിപ്പ് ക്ലബിൽ നിന്ന് വന്നതാണെങ്കിലും ജെയിംസിനെ സ്ഥിരമായി മാച്ച് സ്ക്വാഡിൽ ഒലെ ഈ സീസണിൽ ഉൾപ്പെടുത്തിയിരുന്നു. ഒലെ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് താൻ എന്നും നന്ദിയുള്ളവൻ ആയിരിക്കും എന്ന് ജെയിംസ് പറഞ്ഞു.

താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ എപ്പോഴും അവരെ സഹായിക്കാൻ ഒലെ ഉണ്ടാവാറുണ്ട് എന്നും ജെയിംസ് പറഞ്ഞു. ഫുട്ബോൾ പെട്ടെന്ന് തിരികെ വരും എന്നും ആരാധകർക്ക് സന്തോഷം തിരികെ നൽകാൻ ആകുമെന്നുമാണ് വിശ്വാസം എന്ന് ജെയിംസ് പറഞ്ഞു.

Advertisement