ഭയം വേണ്ട!!! ഒപ്പമുണ്ടാകും, അഫ്രീദിയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

Shaheenafridi

പാക്കിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദിയുടെ ചികിത്സ ചെലവിനെക്കുറിച്ചുള്ള ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് ഫലമുണ്ടായി. താരത്തിന്റെ ചികിത്സ ചെലവ് വഹിക്കുവാന്‍ ബോര്‍ഡ് മുന്നോട്ട് വന്നിരിക്കുകയാണ്. താരത്തിന്റെ ചികിത്സ ചെലവ് താരം തന്നെയാണ് വഹിക്കുന്നതെന്ന ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സമാധാന ശ്രമവുമായി ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

അഫ്രീദിയ്ക്ക് മാത്രമല്ല എല്ലാ പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും ഈ കരുതലുണ്ടാകുമെന്ന് വൈകിയുദിച്ച വിവേകത്തിന് ശേഷം ബോര്‍ഡ് വിശദീകരണം നടത്തുകയായിരുന്നു. ഷഹീന്‍ ഇംഗ്ലണ്ടിലേക്ക് പറന്നതും താമസം കണ്ടെത്തിയതുമെല്ലാം സ്വന്തം പരിശ്രമവും പണവും ഉപയോഗിച്ചാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം വെളിപ്പെടുത്തിയത്.

ഏഷ്യ കപ്പിൽ പരിക്ക് കാരണം കളിക്കാതിരുന്ന താരത്തിനെ പാക്കിസ്ഥാന്‍ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിരുന്നു.