പാക്കിസ്ഥാനിൽ കാണികള്‍ക്ക് അനുമതി, വാക്സിനെടുത്ത 25 ശതമാനം കാണികളെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും

Pakistan

ന്യൂസിലാണ്ടിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിൽ കാണികളെ അനുവദിക്കുവാനൊരുങ്ങി പാക്കിസ്ഥാന്‍ ബോര്‍ഡ്. 25 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുവാനാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരിയലെ ഏകദിന മത്സരങ്ങള്‍ റാവൽപിണ്ടിയിലും ടി20 മത്സരങ്ങള്‍ ലാഹോറിലുമാണ് നടക്കുക.

ഇവര്‍ രണ്ട് വാക്സിനും എടുത്തവരായിരിക്കണം എന്ന നിബന്ധനയാണ് ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പ്രകാരം റാവൽപിണ്ടിയിൽ 4500 പേര്‍ക്കും 5500 പേര്‍ക്ക് ലാഹോറിലും പ്രവേശനം ലഭിയ്ക്കും.

Previous articleവിനോദ് കുമാറിന്റെ വെങ്കല മെഡൽ തിരിച്ചെടുത്തു
Next articleകവാനി ഉറുഗ്വ ടീമിനൊപ്പം ചേരില്ല