മഴയിൽ കുതിര്‍ന്ന് ആദ്യ ദിവസത്തിൽ ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി നിസ്സങ്ക

Pathumnissanka

വെസ്റ്റിന്‍ഡീസിനെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ആദ്യ ദിവസം 34.4 ഓവര്‍ മാത്രം എറിയുവാനാണ് കഴിഞ്ഞത്. ആദ്യ സെഷന്‍ പൂര്‍ണ്ണമായും മഴ കവരുകയായിരുന്നു.

പതും നിസ്സങ്കയും ദിമുത് കരുണാരത്നേയും ചേര്‍ന്ന് 106 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ലങ്കയ്ക്ക് വേണ്ടി നേടിയത്. നിസ്സങ്ക 61 റൺസും ദിമുത് കരുണാരത്നേ 42 റൺസുമാണ് ആതിഥേയര്‍ക്കായി നേടിയത്. കരുണാരത്നേയുടെ വിക്കറ്റ് റോസ്ടൺ ചേസ് നേടി.

Previous articleതീരാ ദുഖം, ഗയേഹോക്ക് വീണ്ടും പരിക്ക്
Next articleസുഹൈറിന്റെ ഗോൾ കൊണ്ടും രക്ഷപ്പെട്ടില്ല, ചെന്നൈയിന് മുന്നിൽ നോർത്ത് ഈസ്റ്റ് പരാജയപ്പെട്ടു