കോവിഡ് മാറി, പതും നിസ്സങ്കയെ ശ്രീലങ്ക ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തി, അരങ്ങേറ്റ സാധ്യതയുമായി മനസിംഗേ

Sports Correspondent

കോവിഡ് മാറിയ ശ്രീലങ്ക ഓപ്പണര്‍ പതും നിസ്സങ്കയെ ഗോളിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം ഓഫ് സ്പിന്നര്‍ ലക്ഷിത മനസിംഗേയെയും സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്പിന്‍ സൗഹൃദമായ ഗോളിൽ മനസിംഗേയ്ക്ക് അരങ്ങേറ്റം ലഭിച്ചേക്കുമെന്നാണ് സൂചന. അതേ സമയം നിസ്സങ്കയ്ക്ക് അന്തിമ ഇലവനിൽ അവസരം ലഭിയ്ക്കുമോ എന്ന് ഉറപ്പില്ല. താരത്തിന് പകരമായി എത്തിയ ഒഷാഡ ഫെര്‍ണാണ്ടോ ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം ആണ് പുറത്തെടുത്തത്.

ജൂലൈ 24ന് ആണ് ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം.