കമ്മിൻസിനെ ഓസ്‌ട്രേലിയൻ ക്യാപ്റ്റനാക്കണമെന്ന് ഷെയിൻ വോൺ

Patcummins

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ആകണമെന്ന് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ ഷെയിൻ വോൺ. ഇതാണ് കമ്മിൻസിനെ ക്യാപ്റ്റനാക്കാനുള്ള ശെരിയായ സമയമെന്നും ഷെയിൻ വോൺ പറഞ്ഞു.

കഴിഞ്ഞ ദിവസം ക്യാപ്റ്റനായിരുന്ന ടിം പെയിൻ ടെക്സ്റ്റ് മെസ്സേജ് വിവാദത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് പുതിയ ക്യാപ്റ്റന് വേണ്ടിയുള്ള തിരച്ചിൽ ഓസ്ട്രേലിയ ആരംഭിച്ചത്. ടിം പെയിൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനും മുൻപും താൻ പാറ്റ് കമ്മിൻസിനെ ക്യാപ്റ്റൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും വോൺ പറഞ്ഞു. നേരത്തെ ആഷസിൽ ഓസ്‌ട്രേലിൻ ടീമിന്റെ വൈസ് ക്യാപ്റ്റനായും പാറ്റ് കമ്മിൻസ് പ്രവർത്തിച്ചിട്ടുണ്ട്.

Previous article“മൗറീനോയ്ക്ക് നന്ദി”
Next articleകരുണാരത്നേ 147 റൺസിൽ പുറത്ത്, 300 കടന്ന് ശ്രീലങ്ക