പന്ത്, ധവാന്‍, ഹാര്‍ദ്ദിക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ തുണ, ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്

Sports Correspondent

പൂനെയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഈ സ്കോറിലേക്ക് നയിച്ചത്. ധവാനും അര്‍ദ്ധ ശതകത്തോടെ മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ഇന്നിംഗ്സ് 48.2 ഓവറില്‍ അവസാനിക്കുകയായിരുന്നു.

Dhawan

 

62 പന്തില്‍ 78 റണ്‍സ് നേടിയ ഋഷഭ് പന്ത്. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഒന്നാം വിക്കറ്റില്‍ 103 റണ്‍സ് നേടിയ രോഹിത്(37) – ധവാന്‍(67) കൂട്ടുകെട്ടിന് ശേഷം ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ 103/0 എന്ന നിലയില്‍ നിന്ന് 121/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹാര്‍ദ്ദിക്കും ചേര്‍ന്ന് നേടിയ 99 റണ്‍സാണ് രക്ഷിച്ചെടുത്തത്.

 

Hardikpandyaശര്‍ദ്ധുല്‍ താക്കൂര്‍(30), ക്രുണാല്‍ പാണ്ഡ്യ(25) എന്നിവരും വാലറ്റത്തില്‍ തുണയേകി ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റാണ് നേടിയത്.