ഓസ്ട്രേലിയയ്ക്കെതിരെ മത്സരത്തിന്റെ നാലാം ഇന്നിംഗ്സില്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവില്‍ സിഡ്നി ടെസ്റ്റിലെ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. അജിങ്ക്യ രഹാനയെ നഷ്ടമായ ശേഷം ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ സാധ്യത ഇനിയും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുകയായരുന്നു.
97 റണ്‍സ് നേടിയ പന്ത് ശതകത്തിന് മൂന്ന് റണ്‍സ് അകലെ നഥാന്‍ ലയണിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യ 250/4 എന്ന നിലയിലായിരുന്നു. പന്തിന്റെ പുറത്താകല്‍ ഇന്ത്യയുടെ സാധ്യതയെ ബാധിച്ചുവെന്ന് വേണം പറയുവാന്‍. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ട പന്ത് 118 ബോളുകള്‍ മാത്രം നേരിട്ടാണ് തന്റെ 97 റണ്‍സ് നേടിയത്. 12 ഫോറും 3 സിക്സും അടങ്ങിയതാണ് പന്തിന്റെ ഇന്നിംഗ്സ്.
88 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 272/4 എന്ന നിലയിലാണ് 77 റണ്‍സുമായി ചേതേശ്വര്‍ പുജാരും 3 റണ്‍സ് നേടി ഹനുമ വിഹാരിയുമാണ് ക്രീസിലുള്ളത്.