അപ്രതീക്ഷിത മഴ, പാകിസ്ഥാൻ – ശ്രീലങ്ക പോരാട്ടം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു

Staff Reporter

കറാച്ചിയിൽ പെഴ്ത അപ്രതീക്ഷിത മഴ മൂലം ആദ്യ ഏകദിനം നടക്കാതിരുന്നതിന് പുറമെ പാകിസ്ഥാനും  ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. നേരത്തെ സെപ്തംബർ 29നാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മഴയെ തുടർന്ന് മത്സരം സെപ്റ്റംബർ 30നെക്കാണ് മാറ്റി വെച്ചിരിക്കുന്നത്. ഗ്രൗണ്ട് മത്സരത്തിന് യോഗ്യമാക്കാൻ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും ഗ്രൗണ്ട് സ്റ്റാഫിന് വേണ്ടിവരുമെന്ന് വന്നതോടെയാണ് മത്സരം ഒരു ദിവസം മാറ്റിവെക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായി ആലോചിച്ചതിന് ശേഷമാണ് മത്സരം മാറ്റിയതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ന് നടക്കേണ്ടിയിരുന്ന പാകിസ്ഥാൻ ശ്രീലങ്ക പരമ്പരയിലെ ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് പാകിസ്ഥാനിൽ ഒരു ഏകദിന മത്സരം നടക്കുന്നത്.