പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ റയൽ കോച്ച് സൊളാരി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുൻ റയൽ മാഡ്രിഡ് പരിശീലകൻ സാന്റിയാഗോ സൊളാരി. യൂറോപ്പിലേക്ക് ഒരു വമ്പൻ ക്ലബ്ബിന്റെ പരിശീലകനായി തിരിച്ചെത്താനുള്ള ആഗ്രഹവും അദ്ദേഹം മറച്ച് വെച്ചില്ല. റയൽ മാഡ്രിഡിൽ നിന്നും പുറത്താക്കപ്പെട്ട സൊളാരി പിന്നീട് പരിശീലക വേഷമണിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനെ ഒക്ടോബർ മുതൽ മാർച്ച് വരെ പരിശീലിപ്പിച്ചത് സൊളാരിയാണ്. ഹൂലിയൻ ലോപറ്റെയിക്ക് ശേഷം റയലിനെ നയിച്ചത് സൊളാരിയായിരുന്നു. അർജന്റീനക്കാരനായ സൊളാരിക്ക് റയലിൽ നല്ല ഓർമ്മകളില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും കോപ്പ ഡെൽ റേയിൽ നിന്നും റയൽ പുറത്താകുമ്പോൾ സൊളാരിയായിരുന്നു പരിശീലകൻ. ലാ ലീഗയിലെ മോശം ഫോമും സൊളാരിക്ക് വിനയായി. പുറത്താക്കപ്പെട്ട സൊളരിക്ക് പകരമാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയത്.