ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നൽകി പാകിസ്ഥാൻ സർക്കാർ

Staff Reporter

ഓഗസ്റ്റിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്താനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് അംഗീകാരം നൽകി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ആണ് ഇംഗ്ലണ്ട് പരമ്പരക്ക് അനുമതി നൽകിയത്. കൊറോണ വൈറസ് ബാധക്കിടയിൽ ആരാധകർക്ക് ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ആഗ്രഹം ഉണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കൂടാതെ കൊറോണ വൈറസ് പ്രതിസന്ധി തുടരുന്ന സമയത്ത് പാകിസ്ഥാൻ ക്രിക്കറ്റ്  ഒരാളെയും പിരിച്ചു വിടരുതെന്നും ഇമ്രാൻ ഖാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പാകിസ്ഥാൻ കളിക്കുക. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ടീം ഈ മാസം ഇംഗ്ലണ്ടിലേക്ക് തിരിക്കും. തുടർന്ന് പാകിസ്ഥാൻ തിരഞ്ഞെടുത്ത 29 താരങ്ങൾ 14 ദിവസം ക്വറന്റൈൻ ഇരുന്നതിന് ശേഷമാവും താരങ്ങൾ പരിശീലനം ആരംഭിക്കുക.