പ്രീമിയർ ലീഗ് ആരവം നാളെ മുതൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ നാളെ മുതൽ തുടങ്ങും. കൊറോണ കാരണം നീണ്ട മൂന്നു മാസമായി നിർത്തിവെച്ചിരിക്കുന്ന ലീഗിനാണ് നാളെ തുടക്കമാകുന്നത്. നാളെ രണ്ട് പോരാട്ടങ്ങൾ ആണ് ലീഗിൽ ഉള്ളത്. ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ല ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും. രണ്ടാമത്തേത് ഒരു വൻ പോരാട്ടമാണ്.

മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും. പരിശീലകൻ പെപ് ഗ്വാർഡിയോളയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്നു അർട്ടേറ്റയും നേർക്കുനേർ വരുന്ന പോരാട്ടം എന്ന പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്. ലിവർപൂളിന്റെ കിരീട നേട്ടം വൈകിപ്പിക്കണം എങ്കിൽ സിറ്റിക്ക് നാളെ ജയിച്ചെ മതിയാകു. ആഴ്സണലിന് ആണെങ്കിൽ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷയും കാത്തു സൂക്ഷിക്കേണ്ടതുണ്ട്.

ഫിക്സ്ചർ;
📅 Wed:
Aston Villa v Sheff Utd
Man City v Arsenal

📅 Fri:
Norwich v Southampton
Spurs v Man Utd

📅 Sat:
Watford v Leicester
Brighton v Arsenal
West Ham v Wolves
Bournemouth v Palace

📅 Sun:
Newcastle v Sheff Utd
Aston Villa v Chelsea
Everton v Liverpool