ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ജയവുമായി പാകിസ്ഥാൻ

Pakisthan South Africa De Cock

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച ജയവുമായി പാകിസ്ഥാൻ. ആദ്യ ടെസ്റ്റിൽ 7 വിക്കറ്റിനാണ് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ യാസിർ ഷാ – നൗമാൻ അലി സ്പിൻ കൂട്ടുകെട്ടാണ് പാകിസ്താന്റെ ജയം എളുപ്പമാക്കിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി പ്രകടനം നടത്തിയ ഫവാദ് ആലമിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 158 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ 245 റൺസിന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്ക നാലാം ദിവസം 245 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തുടർന്ന് 88 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ പാകിസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. പുറത്താവാതെ 31 റൺസ് എടുത്ത അസർ അലിയും 30 റൺസ് എടുത്ത് പുറത്തായ ബാബർ അസമും പാകിസ്താന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

Previous articleഫകുണ്ടോ പെരേരയ്ക്ക് സാരമായ പരിക്ക്, തിരികെയെത്താൻ വൈകും
Next articleട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും : ക്ളോപ്പ്