ഓസ്‌ട്രേലിയക്ക് നിരാശ, പാകിസ്ഥാന്റെ രക്ഷക്ക് മഴ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ പരാജയത്തിൽ നിന്ന് രക്ഷപെട്ട് പാകിസ്ഥാൻ. മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ തോൽവി മുൻപിൽ കണ്ടുനിൽക്കെ പാകിസ്ഥാൻ രക്ഷപെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 107 റൺസാണ് എടുത്തത്. തുടർന്ന് മഴ നിയമപ്രകാരം 15 ഓവറിൽ 119 റൺസ് വിജ ലക്ഷ്യംവെച്ച് ഇറങ്ങിയ ഓസ്ട്രേലിയ 3.1 ഓവറിൽ വിക്കറ്റ് നഷ്ട്ടപെടാതെ 41 റൺസിൽ നിൽക്കെ മഴ പെയ്യുകയായിരുന്നു. ടി20യിലെ ഫലം നിർണ്ണയിക്കാൻ ആവശ്യമായ 5 ഓവർ പൂർത്തിയാക്കാനാവാതെ പോയത് ഓസ്‌ട്രേലിയക്ക് തിരിച്ചടിയാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനുമാണ് മികച്ച് നിന്നത്. അസം പുറത്താവാതെ 38 പന്തിൽ 59 റൺസും റിസ്‌വാൻ 33 എന്തിൽ 31 റൺസുമാണ് എടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാർക്കും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ൻ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഫിഞ്ച് 16 പന്തിൽ 37 റൺസ് എടുത്തെങ്കിലും മഴ ഓസ്‌ട്രേലിയക്ക് ജയം നിഷേധിക്കുകയായിരുന്നു.