ഇംഗ്ലണ്ടിന്റെ ഫീൽഡിങ് പിഴച്ചു, പരമ്പരയിൽ ഒപ്പമെത്തി ന്യൂസിലാൻഡ്

- Advertisement -

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സമനില പിടിച്ച് ന്യൂസിലാൻഡ്. ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ 21 റൺസിനാണ് ന്യൂ സിലാൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. മത്സരത്തിൽ 6 ക്യാച്ചുകൾ നഷ്ട്ടപെടുത്തിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര 1-1 സമനിലയിലാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്. 22 പന്തിൽ 42 റൺസ് നേടിയ നിഷാമിന്റെ വെടിക്കെട്ട് പ്രകടനമാണ് ന്യൂസിലാൻഡ് സ്കോർ ഉയർത്തിയത്. ഗുപ്റ്റിൽ 41 റൺസും ഗ്രാൻഡ്‌ഹോം 12 പന്തിൽ 28 റൺസുമെടുത്ത് മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ 3 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒരു പന്ത് ബാക്കി നിൽക്കെ 155 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. 39 റൺസ് എടുത്ത മലനും 36 റൺസ് എടുത്ത ക്രിസ് ജോർദാനും 32 റൺസ് എടുത്ത മോർഗനും മികച്ചു നിന്നെങ്കിലും ന്യൂസിലാൻഡ് ഉയർത്തിയ ലക്‌ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. ന്യൂസിലാൻഡിന് വേണ്ടി സാന്റ്നർ മൂന്ന് വിക്കറ്റും സോധി, സൗത്തീ, ഫെർഗുസൺ എന്നിവർ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Advertisement