നാലാം ദിവസം അതിജീവിച്ച് പാക്കിസ്ഥാന്‍, നഷ്ടമായത് രണ്ട് വിക്കറ്റ് മാത്രം

- Advertisement -

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനാകുമെന്ന പാക്കിസ്ഥാന്‍ പ്രതീക്ഷ വര്‍ദ്ധിക്കുന്നു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട ശേഷം മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 100 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കുവാന്‍ 210 റണ്‍സ് കൂടി പാക്കിസ്ഥാന്‍ നേടേണ്ടതുണ്ട്.

42 റണ്‍സ് നേടിയ ആബിദ് അലിയുടെയും 18 റണ്‍സ് നേടിയ ഷാന്‍ മസൂദിന്റെയും വിക്കറ്റുകള്‍ പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ ക്രീസിലിപ്പോളുള്ളത് അസ്ഹര്‍ അലിയും ബാബര്‍ അസമുമാണ്. അസ്ഹര്‍ 29 റണ്‍സും ബാബര്‍ നാല് റണ്‍സുമാണ് നേടിയിട്ടുള്ളത്.

മത്സരത്തിന്റെ അഞ്ചാം ദിവസം മോശം കാലാവസ്ഥയാണ് പ്രവചിരിക്കുന്നത്. അപ്രകാരം നടക്കുകയാണെങ്കില്‍ മത്സരം ഏതാനും ഓവറുകള്‍ മാത്രമേ നടക്കുവാന്‍ സാധ്യതയുള്ളു. അതല്ലെങ്കില്‍ കൂടി ഇംഗ്ലണ്ട് ബൗളര്‍മാരെ മൂന്ന് സെഷന്‍ നേരിടുക എന്ന ശ്രമകരമായ ദൗത്യം ആകും അസ്ഹര്‍ അലിയ്ക്കും കൂട്ടര്‍ക്കും മുന്നിലുണ്ടാകുക.

Advertisement