പാക്കിസ്ഥാന് തിരിച്ചടിയായി ബാബര്‍ അസമിന്റെ പരിക്ക്, ടി20 പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പരിക്കേറ്റ് ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രതീക്ഷയായ ബാബര്‍ അസമിന്റെ ടീമിന് കനത്ത തിരിച്ചടിയാണ്. ടി20യിലെ രണ്ടാം നമ്പര്‍ ബാറ്റിംഗ് താരം കൂടിയായ ബാബര്‍ ആണ് പാക്കിസ്ഥാന്റെ തുറുപ്പ് ചീട്ട്.

പരിശീലനത്തിനിടെ താരത്തിന്റെ വലത് കൈയ്യിലെ തള്ള വിരളിന് പൊട്ടലേല്‍ക്കുകയാണെന്നാണ് അറിയുന്നത്. താരം എത്ര കാലം പുറത്തിരിക്കേണ്ടി വരുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇന്ന് രാവിലെ നടന്ന ത്രോ ഡൗണ്‍ സെഷനില്‍ വെച്ചാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന് പരിക്കേറ്റത്. ഉടന്‍ തന്നെ താരത്തെ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ എത്തിച്ച് എക്സ്-റേ എടുത്തപ്പോളാണ് പൊട്ടല്‍ സ്ഥിരീകരിച്ചത്.

കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്. ഡിസംബര്‍ 18, 20, 22 തീയ്യതികളിലാണ് പാക്കിസ്ഥാനും ന്യൂസിലാണ്ടും തമ്മിലുള്ള ടി20പരമ്പര നടക്കുക.