മാഞ്ചസ്റ്റർ ഡാർബി സൗഹൃദ മത്സരം പോലെ ഉണ്ടായിരുന്നു എന്ന് റോയ് കീൻ

20201213 005039

ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡാർബിയിലെ താരങ്ങളുടെ മനോഭാവത്തെ വിമർശിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റോയ് കീൻ. രണ്ട് ടീമുകളും ഇന്നലെ സൗഹൃദ മത്സരം പോലെയാണ് കളിച്ചത് എന്ന് റോയ് കീൻ പറയുന്നു. ഒരു നാട്ടങ്കത്തിൽ ഈ സമീപനമല്ല ടീമുകൾ സ്വീകരിക്കേണ്ടത്. ആകെ രണ്ട് മഞ്ഞ കാർഡുകളാണ് ഡാർബിയിൽ പിറന്നത്. അതു തന്നെ മത്സരം എത്ര വിരസമായിരുന്നു എന്ന് കാണിക്കുന്നു. കീൻ പറഞ്ഞു.

താൻ തന്റെ ജീവിതത്തിൽ ഇത്രയും കെട്ടിപ്പിടുത്തവും സൗഹൃദ സംഭാഷണവും ഉള്ള മാഞ്ചസ്റ്റർ ഡാർബി കണ്ടിട്ടില്ല എന്നും കീൻ പറഞ്ഞു. ഒരു മത്സരം വിജയിക്കാൻ ശ്രമിക്കാത്ത ഈ താരങ്ങളെ ഓർക്കുമ്പോൾ നിരാശയുണ്ട് എന്നും കീൻ പറഞ്ഞു. ഇന്നലെ യുണൈറ്റഡും സിറ്റിയും വിരസമായ ഗോൾ രഹിത സമനിലയിൽ ആയിരുന്നു മാഞ്ചസ്റ്റർ ഡാർബി അവസാനിപ്പിച്ചത്.