പാക്കിസ്ഥാൻ മെല്ലെ മുന്നോട്ട്

Sports Correspondent

ലാഹോറിൽ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 159/1 എന്ന നിലയിൽ. അസ്ഹര്‍ അലി – അബ്ദുള്ള ഷഫീക്ക് കൂട്ടുകെട്ട് 139 റൺസുമായി മികച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പുറത്തെടുത്തിയിരിക്കുന്നത്.

232 റൺസ് പിന്നിലായാണ് പാക്കിസ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. ഷഫീക്ക് 75 റൺസും അസ്ഹര്‍ അലി 63 റൺസുമായാണ് ക്രീസിൽ നില്‍ക്കുന്നത്. 90/1 എന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാന്‍ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്.

ഇന്ന് ആദ്യ സെഷനിൽ ടീം 69 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ചേര്‍ത്തത്.