പാക്കിസ്ഥാന്‍ അതിശക്തമായ നിലയില്‍, ലീഡ് 281 റണ്‍സ്

അബു ദാബി ടെസ്റ്റില്‍ അതിശക്തമായ നിലയില്‍ പാക്കിസ്ഥാന്‍. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ മത്സരത്തില്‍ പാക്കിസ്ഥാനു 279 റണ്‍സ് ലീഡ് ആയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന്‍ 144/2 എന്ന നിലയിലാണ്. ഫകര്‍ സമന്‍(66), മുഹമ്മദ് ഹഫീസ്(6) എന്നിവരുടെ വിക്കറ്റുകള്‍ ടീമിനു നഷ്ടമായപ്പോള്‍ അസ്ഹര്‍ അലിയും(54*), ഹാരിസ് സൊഹൈലുമാണ്(17*) ക്രീസില്‍ നില്‍ക്കുന്നത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് നേടി. മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഫകര്‍ സമന്റെ വിക്കറ്റ് നഥാന്‍ ലയണ്‍ നേടിയത്.

നേരത്തെ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 137 റണ്‍സ് ഒന്നാം ഇന്നിംഗ്സാണ് പാക്കിസ്ഥാന്‍ നേടിയത്. മുഹമ്മദ് അബ്ബാസ് അഞ്ചും ബിലാല്‍ ആസിഫ് മൂന്ന് വിക്കറ്റും നേടി പാക് ബൗളര്‍മാരില്‍ തിളങ്ങി.

Previous articleബ്രസീലിന്റെ യുവതാരത്തെ റാഞ്ചി മിലാൻ
Next articleമാറ്റങ്ങൾ ഒരുപാട്, ഡെൽഹി ഡൈനാമോസ് vs എ ടി കെ കൊൽക്കത്ത ലൈനപ്പ് അറിയാം