ത്രിരാഷ്ട്ര പരമ്പര വിജയം, ഒന്നാം റാങ്ക് പാക്കിസ്ഥാന്‍ നിലനിര്‍ത്തി

- Advertisement -

ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിലെ മിന്നും വിജയത്തിന്റെ ബലത്തില്‍ ടി20യിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി പാക്കിസ്ഥാന്‍. ഇന്ന് നടന്ന ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പര ജയിച്ചാലും പാക്കിസ്ഥാനെ മറികടക്കാനാകില്ലെന്ന് ഉറപ്പാണ്. ഇന്ത്യയെക്കാള്‍ 9 പോയിന്റ് അധികമുള്ള പാക്കിസ്ഥാന്‍ നിലവില്‍ 132 പോയിന്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.

126 പോയിന്റുണ്ടായിരുന്ന ഓസ്ട്രേലിയ 122 പോയിന്റുകളിലേക്ക് താഴേക്ക് പോകുകയായിരുന്നു. ഇന്ത്യ 123 പോയിന്റാണ് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരം വിജയിച്ചാലും ഇന്ത്യയ്ക്ക് 124 പോയിന്റ് വരെ മാത്രമേ എത്തുവാന്‍ സാധിക്കുകയുള്ളു.

അതേ സമയം ഇന്ത്യയ്ക്ക് ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ ഓസ്ട്രേലിയയ്ക്കൊപ്പം 122 പോയിന്റിലേക്ക് ഇന്ത്യയും താഴോട്ട് പോകും. അതേ സമയം ദശാംശങ്ങളുടെ വ്യത്യാസത്തില്‍ ഓസ്ട്രേലിയ രണ്ടാം സ്ഥാനം ഉറപ്പാക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement