നൂറടിച്ച് ഫകര്‍ സമന്‍, അനായാസം പാക്കിസ്ഥാന്‍

- Advertisement -

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ അനായാസ വിജയം നേടി പാക്കിസ്ഥാന്‍. ആതിഥേയര്‍ നല്‍കിയ 195 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 ഓവറില്‍ മറികടന്നപ്പോള്‍ ആധികാരികമായ ജയത്തോടെ പാക്കിസ്ഥാന്‍ പരമ്പരയില്‍ 2-0 എന്ന ലീഡ് കൈവരിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ഇമാം-ഉള്‍-ഹക്ക്(44) ആണ് പുറത്തായ ഏക ബാറ്റ്സ്മാന്‍. റണ്ണൗട്ട് രൂപത്തിലാണ് താരം പുറത്തായത്.

ഒന്നാം വിക്കറ്റില്‍ 119 റണ്‍സ് നേടിയ ശേഷമാണ് സിംബാബ്‍വേയ്ക്ക് ഇമാം-ഫകര്‍ കൂട്ടുകെട്ട് തകര്‍ക്കാനായത്. 16 ബൗണ്ടറി ഉള്‍പ്പെടെ 117 റണ്‍സാണ് ഫകര്‍ സമന്‍ ഇന്നത്തെ തന്റെ ഇന്നിംഗ്സില്‍ നേടിയത്. 29 റണ്‍സുമായി ബാബര്‍ അസം പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement