വമ്പന്‍ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍, ചായയ്ക്ക് തൊട്ട് മുമ്പ് വീണ് ഫകര്‍ സമന്‍

ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാനെ നാണക്കേടില്‍ നിന്ന് രക്ഷിച്ച് അരങ്ങേറ്റക്കാരന്‍ ഫകര്‍ സമനും ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും. 77/5 എന്ന നിലയില്‍ ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ ശേഷം രണ്ടാം സെഷനില്‍ 127 റണ്‍സ് നേടിയാണ് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ സര്‍ഫ്രാസ്-ഫകര്‍ കൂട്ടുകെട്ട് ടീമിന്റെ തുണയായി എത്തിയത്. വമ്പന്‍ തിരിച്ചുവരവ് നടത്തി പാക്കിസ്ഥാന്‍, വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം സെഷന്‍

147 റണ്‍സാണ് ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. സര്‍ഫ്രാസ് അഹമ്മദ് 78 റണ്‍സും നേടി ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യ സെഷനില്‍ നാല് വിക്കറ്റ് നേടിയ നഥാന്‍ ലയണിനു കാര്യമായ പ്രഭാവം രണ്ടാം സെഷനില്‍ നേടാനായില്ല.

Previous articleഏഴു യുവതാരങ്ങളെ ലോണിൽ അയച്ച് ചെന്നൈയിൻ എഫ് സി
Next article12 വർഷങ്ങൾ 22 പരിക്കുകൾ, വെർമലന്റെ കരിയറിലെ ദുഃഖം