പൊരുതി വീണ് സിംബാബ്‍വേ, പാക്കിസ്ഥാന് 11 റണ്‍സ് ജയം

Pakzim
- Advertisement -

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയ്ക്കും അത്രയും തന്നെ വിക്കറ്റുകളുടെ നഷ്ടത്തില്‍ 138 റണ്‍സ് നേടാനായുള്ളു.

61 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. മറ്റാര്‍ക്കും 15ന് മുകളിലുള്ള സ്കോര്‍ നേടാനായിരുന്നില്ല. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വീയും വെസ്ലി മാധവേരെയും രണ്ട് വീതം വിക്കറ്റ് നേടി.

21/2 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയെ മൂന്നാം വിക്കറ്റില്‍ ക്രെയിഗ് ഇര്‍വിനും — തിനാഷേ കമുന്‍ഹുകാംവേയും 56 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരെയും മൂന്ന് പന്തുകള്‍ക്കിടെ നഷ്ടമായതോടെ സിംബാബ്‍വേയുടെ നില പരുങ്ങലിലായി.

തിനാഷേ 29 റണ്‍സും ക്രെയിഗ് 34 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് അവസാന ഓവറില്‍ പുറത്താകാതെ ലൂക്ക് 23 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയെങ്കിലും 138 റണ്‍സ് മാത്രമേ സിംബാബ്‍വേയ്ക്ക് നേടാനായുള്ളു. ഉസ്മാന്‍ ഖാദിര്‍ മൂന്നും മുഹമ്മദ് ഹസ്നൈന്‍ രണ്ടും വിക്കറ്റാണ് പാക്കിസ്ഥാനായി നേടിയത്.

Advertisement