ബേ ഓവലില്‍ തോല്‍ക്കാതിരിക്കുവാന്‍ പാക്കിസ്ഥാന്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം

Newzealand
- Advertisement -

ബേ ഓവലില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ പരാജയമില്ലാതെ രക്ഷപ്പെടുകയുള്ളു. അവസാന ദിവസം വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടത് 302 റണ്‍സാണെങ്കില്‍ കൈവശമുള്ളത് 7 വിക്കറ്റ് ആണ്.

നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 71/3 എന്ന നിലയിലാണ്. 34 റണ്‍സുമായി അസ്ഹര്‍ അലിയും 21 റണ്‍സ് നേടി ഫവദ് അലവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ടീമിന് ഷാന്‍ മസൂദ്, ആബിദ് അലി, ഹാരിസ് സൊഹൈല്‍ എന്നിവരെ നഷ്ടമായി. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും പാക്കിസ്ഥാന് നഷ്ടമായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി ടിം സൗത്തി രണ്ടും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.

നേരത്തെ ന്യൂസിലാണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 180/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോം ലാഥവും(53) ടോം ബ്ലണ്ടലും(64) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍ 21 റണ്‍സ് നേടി പുറത്തായി. നസീം ഷാ മൂന്നും മുഹമ്മദ് അബ്ബാസ് ഒരു വിക്കറ്റുമാണ് പാക്കിസ്ഥാന് വേണ്ടി നേടിയത്.

 

Advertisement