മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വോൾവ്സിന് എതിരെ, ജയിച്ചാൽ രണ്ടാം സ്ഥാനത്ത്

20201221 132329
Credit: Twitter
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിന് എതിരെ ഇറങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന വൈരികൾ എല്ലാം പോയിന്റ് നഷ്ടപ്പെടുത്തിയതിനാൽ ഇന്ന് വിജയിച്ചാൽ യുണൈറ്റഡിന് വലിയ മുൻതൂക്കം അത് നൽകും. ഒന്നാമതുള്ള ലിവർപൂളിന് രണ്ട് പോയിന്റ് മാത്രം പിറകിൽ എത്താൻ ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും.

അവസാന മത്സരത്തിൽ ലെസ്റ്ററിന് എതിരെ സമനില വഴങ്ങിയ നിരാശയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. ഇന്ന് ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കാം. കവാനി, വാൻ ബിസാക എന്നിവർ ടീമിൽ തിരികെ എത്തിയേക്കും. പരിക്കേറ്റ ലിൻഡെലോഫ് ഇന്ന് ഉണ്ടായേക്കില്ല. വോൾവ്സും മികച്ച ഫോമിലാണ് ഉള്ളത്. അവസാന മത്സരത്തിൽ ടോട്ടനത്തെ സമനിലയിൽ പിടിച്ച വോൾവ്സ് ഒരാഴ്ച മുമ്പ് ചെൽസിയെ തോൽപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Advertisement