ഈഡൻ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുൻ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബംഗാള്‍ ക്രിക്കറ്റിന്റെ തലവനുമായ സൗരവ് ഗാംഗുലി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മൊഹാലിയിലെ ഗ്രൗണ്ടില്‍ നിന്നും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. നിലവിലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അടക്കമുള്ള ചിത്രങ്ങള്‍ ആണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉള്ളത്.
ഈ ആവശ്യം ഉന്നയിച്ച് ഈഡന്‍ ഗാര്‍ഡന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു, ഇതേ കുറിച്ചു പ്രതികരിക്കുകയായിരുന്നു സൗരവ് ഗാംഗുലി. “ഞങ്ങള്‍ അതിനെ കുറിച്ചു ആലോചിച്ചു കൊണ്ടിരികുക്കയാണ്, ഉടനെ തന്നെ ഒരു തീരുമാനം ഉണ്ടാവും” – ഗാംഗുലി പറഞ്ഞു. നേരത്തെ പാകിസ്ഥാനുമായി ലോകകപ്പില്‍ കളിക്കരുത് എന്ന അഭിപ്രായം സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് പുറമേ വിദര്‍ഭ, രാജസ്ഥാന്‍ എന്നീ അസോസിയേഷനുകളും പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു.