ടി20യിൽ 50 വിക്കറ്റ് നേട്ടത്തിലേക്കടുത്ത് ബുമ്രയും ചാഹലും

- Advertisement -

ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുമ്രയും യുസ്‌വേന്ദ്ര ചാഹലും ഒരു അപൂർവ നേട്ടം ലക്ഷ്യമിട്ടവും ഇറങ്ങുക. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമാവാനായിരിക്കും ബുമ്രയുടെയും ചാഹലിന്റെയും ലക്‌ഷ്യം. നിലവിൽ 52 വിക്കറ്റ് നേടിയ അശ്വിൻ മാത്രമാണ് ഈ നേട്ടം മുൻപ് കൈവരിച്ചിട്ടുള്ളത്.

നിലവിൽ 40 മത്സരങ്ങളിൽ നിന്നും 48 വിക്കറ്റ് ആണ് ബുമ്രയുടെ നേട്ടം. 2016ൽ ഓസ്‌ട്രേലിയക്ക് എതിരെ ആയിരുന്നു ബുമ്രയുടെ അരങ്ങേറ്റം. 29 മത്സരങ്ങളിൽ നിന്നും 45 വിക്കറ്റ് ആണ് ചാഹലിന്റെ നേട്ടം, 2016ൽ സിംബാവെക്ക് എതിരെ ആയിരുന്നു ചാഹലിന്റെ അരങ്ങേറ്റം.

Advertisement