പാകിസ്താന് വിജയിക്കാൻ ഇനി 157 റൺസ് കൂടെ

Picsart 22 12 11 18 26 19 329

പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 3ആം ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ നാലു വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ നിൽക്കുകയാണ്. 355 എന്ന വിജയ ലക്ഷ്യത്തിൽ എത്താൻ ഇനി പാകിസ്താന് 157 റൺസ് കൂടിയാണ് വേണ്ടത്. 54 റൺസുമായി ഷകീലും 3 റണ്ണുമായി ഫഹീം അഷ്റഫുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Picsart 22 12 11 18 26 26 818

സ്റ്റമ്പ്സിന് മുൻപ് 60 റൺസ് എടുത്ത ഇമാമുൽ ഹഖിന്റെ വിക്കറ്റ് നഷ്ടമായത് പാകിസ്താന് തിരിച്ചടിയാണ്. 45 റൺസ് എടുത്ത ഓപ്പണർ ഷഫീഖ്, 30 റൺസ് എടുത്ത റിസ്വാൻ, ഒരു റൺ മാത്രം എടുത്ത ബാബർ എന്നിവരുടെ വിക്കറ്റും പാകിസ്താന് നഷ്ടമായി.

ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ, ജാക്ക് ലീച്, മാർക് വൂഡ്, ആൻഡേഴ്സൺ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.