കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍, എ വിഭാഗം കരാര്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാന്റെ 2020-21 വര്‍ഷങ്ങളിലേക്കുള്ള കേന്ദ്ര കരാര്‍ പ്രഖ്യാപിച്ചു. എ, ബി, സി വിഭാഗങ്ങളിലായി 18 താരങ്ങള്‍ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്ന് താരങ്ങളെ എമേര്‍ജിംഗ് കളിക്കാരുടെ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എ വിഭാഗം കരാര്‍ മൂന്ന് താരങ്ങള്‍ക്കാണ് നല്‍കിയട്ടുള്ളത്. അസ്ഹര്‍ അലി, ബാബര്‍ അസം, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് എ വിഭാഗം കരാര്‍. പുതുമുഖ താരം നസീം ഷായ്ക്ക് സി വിഭാഗം കരാര്‍ നല്‍കി. അതേ സമയം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുഹമ്മദ് അമീര്‍, വഹാബ് റിയാസ് എന്നിവര്‍ക്ക് ബോര്‍ഡ് കരാര്‍ നല്‍കിയില്ല.

എ വിഭാഗം: ബാബര്‍ അസം, അസ്ഹര്‍ അലി, ഷഹീന്‍ അഫ്രീദി

ബി വിഭാഗം: ആബിദ് അലി, അസാദ് ഷഫീക്ക്, ഹാരിസ് സൊഹൈല്‍, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷാന്‍ മക്സൂദ്, യസീര്‍ ഷാ

സി വിഭാഗം: ഫകര്‍ സമന്‍, ഇഫ്തിക്കര്‍ അഹമ്മദ്, ഇമാദ് വസീം, ഇമാം-ഉള്‍-ഹക്ക്, നസീം ഷാ, ഉസ്മാന്‍ ഷിന്‍വാരി

എമേര്‍ജിംഗ് താരങ്ങള്‍ : ഹൈദര്‍ അലി, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈന്‍