ലോ സ്കോറിംഗ് ത്രില്ലറില്‍ അവസാന ഓവര്‍ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

Nawazshadab

ബംഗ്ലാദേശിനെ പോലെ പാക്കിസ്ഥാന്റെ തുടക്കവും മോശം രീതിയിലായിരുന്നുവെങ്കിലും 4 പന്ത് അവശേഷിക്കെ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 4 വിക്കറ്റിന്റെ വിജയം ആണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

24/4 എന്ന നിലയിൽ പവര്‍പ്ലേയ്ക്കുള്ളിൽ വീണ പാക്കിസ്ഥാനെ ഫകര്‍ സമന്‍ – ഖുഷ്ദിൽ ഷാ കൂട്ടുകെട്ടാണ് 56 റൺസ് കൂട്ടുകെട്ടുമായി പാക്കിസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.

Taskinahmed

ഇരുവരും 34 റൺസ് വീതം ആണ് നേടിയത്. എന്നാൽ ഓരോവര്‍ വ്യത്യാസത്തിൽ ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 96/6 എന്ന നിലയിലേക്ക് വീണു.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ പാക്കിസ്ഥാന് 32 റൺസായിരുന്നു ജയത്തിനായി വേണ്ടിയിരുന്നത്. മുഹമ്മദ് നവാസും ഷദബ് ഖാനും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ മത്സരം പാക്കിസ്ഥാന് 19.2 ഓവറിൽ വിജയിക്കുകയായിരുന്നു.

മുഹമ്മദ് നവാസ് 8 പന്തിൽ 18 റൺസും ഷദബ് ഖാന്‍ 10 പന്തിൽ 21 റൺസുമാണ് നേടിയത്. 15 പന്തിൽ ഈ കൂട്ടുകെട്ട് 36 റൺസാണ് നേടിയത്.

Previous articleസീസൺ പുതിയതായിട്ടും കേരള ബ്ലാസ്റ്റേഴ്സിന് പഴയ അതേ നിരാശ!! മോഹൻ ബഗാനെതിരെ വലിയ പരാജയം
Next articleലുകാകുവും കൊവാചിചും ലെസ്റ്ററിന് എതിരെ കളിക്കില്ല