ലുകാകുവും കൊവാചിചും ലെസ്റ്ററിന് എതിരെ കളിക്കില്ല

Img 20211119 213504
Credit: Twitter

ചെൽസി താരങ്ങളായ
റൊമേലു ലുക്കാക്കുവിനും കൊവാചിചിനും ലെസ്റ്ററിന് എതിരായ ചെൽസിയുടെ അടുത്ത രണ്ട് മത്സരങ്ങളും നഷ്ടമാകുമെന്ന് പരിശീലകൻ തോമസ് ടൂഷൽ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലെ മാൽമോക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ് ലുകാകുവിന് അവസാന മൂന്ന് ചെൽസി മത്സരങ്ങളും നഷ്ടമായിരിന്നു. ലുകാകുവിന് ആങ്കിൾ ഇഞ്ച്വറിയാണ്. താരം പരിക്ക് മാറി പരിശീലനം ആരംഭിച്ചു എങ്കിലും നാളെ കളിക്കില്ല.
എന്നാൽ അമേരിക്കൻ താരമായ പുലിസികും ജർമ്മൻ ഫോർവേഡ് വെർണറും പരിക്ക് മാറി തിരികെയെത്തി. ഇരുവരും നാളെ സ്ക്വാഡിൽ ഉണ്ടാകും.

Previous articleലോ സ്കോറിംഗ് ത്രില്ലറില്‍ അവസാന ഓവര്‍ വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍
Next articleമെസ്സിയും റാമോസും ഒരുമിച്ച് പരിശീലനത്തിന് ഇറങ്ങി