ലോകകപ്പിന് പാകിസ്താനെ ഇന്ത്യയിലേക്ക് അയക്കണമോ എന്ന് ഗവൺമെന്റ് തീരുമാനിക്കും

Newsroom

Indiapak
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത വർഷത്തെ ഏകദിന ലോകകപ്പിനായി പാകിസ്താൻ ടീമിനെ ഇന്ത്യയിലേക്ക് അയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ക്രിക്കറ്റ് ബോർഡ് ആയിരിക്കില്ല തീരുമാനം എടുക്കുക ദ്ന്ന് പുതുതായി നിയമിതനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി വ്യക്തമാക്കി. പാകിസ്താൻ ഗവൺമെന്റ് ആകും ഇതിൽ അന്തിമ തീരുമാനം എടുക്കുക എന്നും സേതി അറിയിച്ചു.

പാകിസ്ഥാന്റെയും ഇന്ത്യയുടെയും ക്രിക്കറ്റ് ബന്ധത്തെ സംബന്ധിച്ചിടത്തോളം, നമുക്ക് വ്യക്തമായി പറയാം. ഇന്ത്യയിൽ കളിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ എല്ലായ്‌പ്പോഴും സർക്കാർ തലത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. നജാം സേത്തി കറാച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

India Pak Babar Kohli

ഇത് സർക്കാർ തലത്തിൽ മാത്രം എടുക്കുന്ന തീരുമാനങ്ങളാണ്. അദ്ദേഹം പറഞ്ഞു. അതേസമയം, അടുത്ത വർഷം നടക്കുന്ന ഏഷ്യാ കപ്പ് ആതിഥേയത്വം സംബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായി ചർച്ച തുടരും എന്നും അദ്ദേഹം പറഞ്ഞു.

2016ൽ ടി20 ലോകകപ്പിനായി പാകിസ്ഥാൻ അവസാനമായി ഇന്ത്യയിലേക്ക് വന്നത്‌.