പാക്കിസ്ഥാന് അബ്ദുള്ള ഷഫീക്കിന്റെ വിക്കറ്റ് നഷ്ടം, സ്വെപ്സണിന്റെ ഡയറക്ട് ഹിറ്റിൽ താരത്തിന് മടക്കം

കറാച്ചിയിൽ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് 556/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശേഷം ആദ്യ സെഷനിൽ പാക്കിസ്ഥാന്‍ 19 ഓവറുകളാണ് നേരിട്ടത്.

അതിൽ 13 റൺസ് നേടിയ അബ്ദുള്ള ഷഫീക്കിനെ ടീമിന് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്. ആതിഥേയര്‍ക്കായി 20 റൺസുമായി ഇമാം ഉള്‍ ഹക്കും 4 റൺസ് നേടി അസ്ഹർ അലിയും ക്രീസിലുണ്ട്.

ഇരുവരും ചേർന്ന് 13 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയിരിക്കുന്നത്.