വീണ്ടും ഒരു സുഖമാണോ കൃഷ്ണൻ ചേട്ടാ!! പ്രസ് കോൺഫറൻസിൽ ചിരി പരത്തി ഇവാൻ വുകമാനോവിച്

Ivan

കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ ആദ്യ പാദത്തിനു മുമ്പ് നടന്ന പത്ര സമ്മേളനത്തിൽ ഏറെ വൈറലായ വാക്കുകൾ ആയിരുന്നു “സുഖമാണോ കൃഷ്ണൻ ചേട്ടാ” എന്ന് ഒരു മാധ്യമ പ്രവർത്തകനോട് ഇവാൻ വുകമാനോവിച് ചോദിച്ചത്. അന്ന് ആ മാധ്യമ പ്രവർത്തകന് എന്താണ് ഇവാൻ ചോദിച്ചത് എന്ന് കൃത്യമായി മനസ്സിലായിരുന്നില്ല. ഇന്ന് രണ്ടാം സെമി ഫൈനലിന്റെ പത്ര സമ്മേളനത്തിൽ കൃഷ്ണൻ എന്ന മാധ്യമ പ്രവർത്തകൻ തിരിച്ചടിച്ചു.

ഇന്ന് അദ്ദേഹം ചോദ്യം ആരംഭിക്കുന്നതിന് മുമ്പ് ഇവാൻ വുകമാനോവിചിനോട് കൃഷ്ണ മലയാളത്തിൽ ആണ് സംസാരിച്ചത്. സുഖമാണോ ആശാൻ എന്ന് ചോദിച്ചാണ് കൃഷ്ണൻ തുടങ്ങിയത്. ആ ചോദ്യം പ്രസ് മീറ്റിൽ ആകെ ചിരി വിടർത്തി. പൊട്ടിച്ചിരിച്ച് കൊണ്ട് ആ ചോദ്യത്തെ നേരിട്ട ഇവാൻ വുകമാനോവിച് തിരിച്ച് വീണ്ടും ആ വൈറലായ സുഖമാണോ കൃഷ്ണൻ ചേട്ടാ ചോദ്യം ആവർത്തിക്കുകയും ചെയ്തു. ഗോഡ്സ് ഓൺ ഫുട്ബോളിന്റെ മാധ്യമ പ്രവർത്തകൻ ആണ് കൃഷ്ണൻ.