ലോകകപ്പിനായി ഇന്ത്യ ഇറങ്ങുമ്പോൾ ലക്ഷ്യം പാകിസ്താനെ തോൽപ്പിക്കുന്നത് മാത്രമാകരുത് എന്നും ലോകാപ്പ് കിരീടത്തിൽ മാത്രമാണ് ഇന്ത്യ ശ്രദ്ധ കൊടുക്കേണ്ടത് എന്നും ഗംഭീർ. പാക്കിസ്ഥാനെ തോൽപ്പിച്ചാൽ മതിയെന്ന് കരുതി നിങ്ങൾ ടൂർണമെന്റിന് ഇറങ്ങരുത്. ഇന്ത്യയിൽ നടക്കുന്ന 50 ഓവർ ലോകകപ്പിൽ അത് സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഗംഭീർ പറഞ്ഞു
“ലോകകപ്പ് ഒക്‌ടോബർ 14-ന് ഇന്ത്യയെയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെ കുറിച്ച് മാത്രം ആകില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യ ലോകകപ്പ് ഫൈനൽ കളിക്കുന്നതും കപ്പ് ഉയർത്തുന്നതും ആകണം പ്രധാനം, കാരണം ഈ ലോകകപ്പ് ടീമിൽ നിന്ന് എത്ര പേർ അടുത്ത ലോകകപ്പിന്റെ ഭാഗമാകുമെന്ന് നിങ്ങൾക്കറിയില്ല” ഗംഭീർ പറഞ്ഞു.
“ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾക്ക്, ആരാധകരെന്ന നിലയിൽ, ഞങ്ങൾക്ക് പ്രക്ഷേപകർ എന്ന നിലയിൽ, നമ്മൾ ഇന്ത്യയിലും പാക്കിസ്ഥാനിലും മാത്രമല്ല കേന്ദ്രീകരിക്കേണ്ടത്. ലോകകപ്പ് നേടുന്നതിനെക്കുറിച്ചാണ്. പാകിസ്ഥാൻ ഒരു ബ്ലോക്ക് മാത്രമാണ്. ലോകകപ്പ് നേടുന്നതിനുള്ള ഒരു ചുവടുവെപ്പ് മാത്രമാണിത്, ”അദ്ദേഹം പറഞ്ഞു
“2007-ൽ, ടി20 ലോകകപ്പ്, ഞങ്ങൾ പാകിസ്ഥാനെതിരെ ആണ് ക്യാമ്പയിൻ ആരംഭിച്ചു, ഞങ്ങൾ പാകിസ്ഥാനെതിരെ ഫൈനൽ കളിച്ചു. അതൊരിക്കലും പാക്കിസ്ഥാനെക്കുറിച്ചു മാത്രമായിരുന്നില്ല. 2011ൽ പോലും ലോകകപ്പ് പാക്കിസ്ഥാനെക്കുറിച്ച് ആയിരുന്നില്ല, പാകിസ്ഥാൻ ഒരു ചുവടുവെപ്പ് മാത്രമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും എന്നത് മാത്രമായി സംസാരിക്കുന്നത് നിർത്തി ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ടീം ഇന്ത്യ കൂടുതൽ മെച്ചപ്പെട്ട നിലയിലായിരിക്കുമെന്ന് ഞാൻ കരുതുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.