എറിക് ബയി മാഞ്ചസ്റ്റർ വിട്ടു, ഇനി തുർക്കിയിൽ

Newsroom

Picsart 23 09 05 11 28 38 441
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് ബയി ഇനി ബെസിറ്റ്കസിൽ. തുർക്കി ക്ലബായ ബെസികസ് എറിക് ബയിയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാർ ആണ് താരം അവിടെ ഒപ്പുവെച്ചത്‌. നേരത്തെ ഫുൾഹാമും അൽ നസറും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും രണ്ട് നീക്കങ്ങളും ചർച്ചകളിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കി കൊടുത്ത് ഫ്രീ ആയിട്ടാണ് എറിക് ബയിയെ വിട്ടു കൊടുക്കുന്നത്.

20220825 014821

കഴിഞ്ഞ സീസണിൽ ലോണിൽ ഫ്രഞ്ച് ക്ലബായ മാഴ്സെയിൽ ആയിരുന്നു സെന്റർ ബാക്ക് കളിച്ചിരുന്നത്. എറിക് ബയിയെ വാങ്ങേണ്ട എന്ന് മാഴ്സെ തീരുമാനിച്ചതോടെ താരം മാഞ്ചസ്റ്ററിൽ തിരികെ എത്തിയിരുന്നു. എങ്കിലും ടെൻ ഹാഗിന്റെ ടീമിനൊപ്പം പ്രീസീസൺ താരം പോയില്ല.

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.